2011-11-20 20:03:29

വിശ്വാസ നവീകരണത്തിന്‍റെ
ശുഭമുഹൂര്‍ത്തങ്ങള്‍


20 നവംമ്പര്‍ 2011, ബെനീന്‍
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സുവിശേഷത്തിന്‍റെ നവയുഗം തുറന്നുകൊണ്ട്,
1861, ഏപ്രില്‍ 18-ാം തിയതിയാണ് പ്രഥമ മിഷണറിമാര്‍ ബെനീനിലെ വീദായില്‍ വന്നെത്തിയത്. വിശ്വാസത്തിന്‍റെ വിളിക്ക് ഈ മണ്ണില്‍ തെളിയിക്കുവാന്‍ നാടും വീടും വിട്ടിറങ്ങിയ എല്ലാ മിഷണറിമാരെയും
സഭ നന്ദിയോടെ അനുസ്മരിക്കുന്നു. ദൈവസ്നേഹം എവിടെയും എല്ലാവയിടത്തും അറിയിക്കുവാനും എത്തിക്കുവാനും ഔദാര്യത്തോടെ, പലപ്പോഴും സാഹസീകമായിത്തന്നെ ജീവന്‍ സമര്‍പ്പിച്ചിട്ടുള്ളവരാണ് ഈ മിഷണറിമാര്‍. വിശ്വാസപ്രഘോഷണത്തിന്‍റെ ഈ ജൂബിലി വര്‍ഷം ആഫ്രിക്കയുടെ ആഴമായ ആത്മീയ നവീകരണത്തിന്‍റെ അവസരമാവട്ടെ. വചനത്തിന്‍റെ വെളിച്ചത്തില്‍ അതിന്‍റെ വിവിധ മാനങ്ങള്‍ കണ്ടെത്താന്‍ ഇവിടത്തെ അജപാലകര്‍ക്കു സാധിക്കട്ടെ.

രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസന്‍റെ 50-ാം വാര്‍ഷികം കണക്കിലെടുത്തുകൊണ്ട് ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ള വിശ്വാസ വര്‍ഷവും ക്രിസ്തുവിനെ അവരുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കിയതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 150 വര്‍ഷക്കാലവും ധാരാളം സ്ത്രീ-പുരുഷന്മാര്‍ക്ക് ഇന്നാട്ടില്‍ വചനപ്രഘോഷണത്തിനായി തങ്ങളെത്തന്നെ ധീരമായി സമര്‍പ്പിക്കുവാന്‍ സാധിച്ചത്. ഇന്ന് ഇവിടത്തെ സഭയുടെ ഹൃദയത്തില്‍ തെളിയേണ്ടതും ആ തീക്ഷ്ണമായ സമര്‍പ്പണം കാണാം. ഈ ലോകത്തില്‍ സ്നേഹത്തിന്‍റെ സാക്ഷികളാകേണ്ടതിന്, ക്രൂശിതനായ ക്രിസ്തുവിന്‍റെ മുഖകാന്തി നമ്മില്‍ വരിയിക്കുകയും, അതു നമ്മെ നയിക്കുകയും വേണം.

സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഈ പ്രവാചക ദര്‍ശനം ഉണ്ടാകുവാന്‍ നിരന്തരമായ അനുരഞ്ജനത്തിന്‍റെ മനോഭാവം നാം ആര്‍ജ്ജിക്കേണ്ടതാണ്. വ്യക്തികളുടെയും സംഭവങ്ങളുടെയും മദ്ധ്യേയുള്ള ദൈവസാന്നിദ്ധ്യം തിരിച്ചറിയുന്ന മനോഭാവം വളര്‍ത്തുവാനും, അത് പങ്കുവയ്ക്കാനും അജപാലന ശുശ്രൂഷയിലുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവുമായുള്ള വ്യക്തിഗതവും സാമൂഹ്യവുമായ ബന്ധം വളര്‍ത്തിയെടുത്ത് അവിടുത്തെ സന്ദേശവാഹകരാകുവാന്‍ ഇവിടത്തെ എല്ലാ വിശ്വാസികള്‍ക്കും സാധിക്കേണ്ടതാണ്. ക്രിസ്തുവുമായുള്ള ഈ ബന്ധം ആഴപ്പെടുത്തുവാന്‍ ദൈവവചനത്തോടുള്ള തുറവും വചനത്തിന്‍റെ സാധനയുമാണ് നിങ്ങളെ സഹായിക്കേണ്ടത്. സഭയുടെയും സഭാ മക്കളുടെയും ജീവിതത്തില്‍ വചനത്തിന്, തിരുവെഴുത്തുകള്‍ക്ക് കേന്ദ്രസ്ഥാനം നല്കേണ്ടതാണ്.
വിശ്വാസികളുടെ അനുദിനജീവിത മേഖലകളും സഭാ ജീവിതവും തമ്മില്‍ പൊരുത്തപ്പെടുണമെങ്കില്‍ ദൈവവചനം നവീകരണത്തിന്‍റെ സ്രോതസ്സായി മാറേണ്ടതാണ്..

നമുക്കു ലഭിച്ച വചനത്തിന്‍റെ വെളിച്ചം മറച്ചുവയ്ക്കാനാവില്ല,
അത് ഉയര്‍ത്തിപ്പിടിക്കുകയും, പ്രഘോഷിക്കപ്പെടുകയും വേണം.
ബെനീനിലെ വിശ്വാസികളുടെ പ്രേഷിത തീക്ഷ്ണത തട്ടിയുണര്‍ത്തി,
നവമായ ഉന്മേഷത്തോടെ സുവിശേഷം പ്രഘോഷിക്കാനുള്ള
നല്ല അവസരമാണ് ഈ ജൂബിലി വര്‍ഷം. ജ്ഞാനസ്നത്തിലൂടെ സ്വീകരിച്ചിട്ടുള്ള പ്രേഷിത ചൈതന്യം എല്ലാ വിശ്വാസികളെയും നയിച്ച് അനുദിന ജീവിതമേഖലകളില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനും, അവിടുത്തെ വചനം പങ്കുവയ്ക്കാനും ഏവര്‍ക്കും സാധിക്കട്ടെ.








All the contents on this site are copyrighted ©.