2011-11-17 17:57:41

സിസ്റ്റര്‍ വത്സാ ജോണ്‍
നീതിക്കുവേണ്ടിയൊരു
രക്തസാക്ഷി


17 നവംമ്പര്‍ 2011, കൊച്ചി
സഭയ്ക്കും വിശ്വാസത്തിനുംവേണ്ടി ജീവന്‍ സമര്‍പ്പിച്ച ധന്യയാണ്
സിസ്റ്റര്‍ വത്സാ ജോണെന്ന്, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. നവംമ്പര്‍ 16-ാം തിയതി ജാര്‍ക്കണ്ടിലെ പാക്കൂര്‍ ഗ്രാമത്തില്‍ ദാരുണമായി കൊലചെയ്യപ്പെട്ട സിസ്റ്റര്‍ വത്സാ ജോണിന്‍റെ എറണാകുളത്ത് വാഴക്കാലയിലെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കവേയാണ്
മാര്‍ ആലഞ്ചേരി ഇപ്രകാരം പ്രസ്താവിച്ചത്.
കല്‍ക്കരി ഖനിയിലെ തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തില്‍ ജീവന്‍ കുരുതികഴിച്ച സിസ്റ്റര്‍ വത്സ, പാവങ്ങള്‍ക്കുവേണ്ടിയുള്ള നീതിയുടെ പോരാട്ടത്തിലാണ് തന്‍റെ ജീവന്‍ സമര്‍പ്പിച്ചതെന്നും ആര്‍ച്ചുബിഷപ്പ് ആലഞ്ചേരി മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.