2011-11-17 17:47:07

പീഡനത്തിനെതിരെ
പ്രാര്‍ത്ഥന


17 നവംമ്പര്‍ 2011, ഡെല്‍ഹി
ഭാരതത്തിലെ ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ആഗോള പ്രാര്‍ത്ഥനാദിനം ആചരിച്ചു.
നവംമ്പര്‍ 12, 13 തിയതികളിലാണ് ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ Global Council of Indian Chrisitans പ്രാര്‍ത്ഥനാദിനങ്ങളായി ആചരിച്ചത്.
ഒറീസ്സാ, ജാര്‍ക്കണ്ട്, കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുമത മൗലികവാദികള്‍ അഴിച്ചുവിടുന്ന പീഡനങ്ങളില്‍ അടുത്തകാലത്ത് മരണമടഞ്ഞവരുടെ എണ്ണം 500-ല്‍ അധികമാണെന്നും, പീഡനങ്ങളും ഭീഷണിയുംമൂലം എല്ലാം ഇട്ടെറിഞ്ഞു പോകുന്ന ക്രൈസ്തവര്‍ ആയിരങ്ങളാണെന്നും സഭകളുടെ കൂട്ടായ്മ GCIC വാര്‍ത്താക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
സ്ഥലത്തെ ധനാഢ്യരായ ഭൂവുടമകളുടെ പിന്‍തുണയില്‍ ഇളക്കിവുടന്ന പീഡനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ നീതിപൂര്‍വ്വകമായ സംരക്ഷണവും പിന്‍തുണയും ലഭിക്കാതെ പോകുന്നതിലുള്ള ഖേദവും സഭകളുടെ സംയുക്ത പ്രസ്താവന അറിയിച്ചു.
വിശ്വാസത്തിലും ക്രിസ്തുചൈതന്യത്തിലും അടിയുറച്ചുനിന്നുകൊണ്ട് പീഢിപ്പിന്നവര്‍ക്കും വിദ്വേഷികള്‍ക്കുവേണ്ടി തുടര്‍ന്ന് പ്രാര്‍ത്ഥിക്കണമെന്നും സഭാ കൗണ്‍സില്‍ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.