2011-11-17 14:36:58

ദൈവത്തിന്‍റെ വിധി കരുണ നിറഞ്ഞത് : കര്‍ദ്ദിനാള്‍ കോക്ക്


15 നവംബര്‍ 2011, മിസ്ക്ക് - ബെലാറുസ്
ദൈവം മനുഷ്യനെ വിധിക്കുമ്പോള്‍ ദൈവികകാരുണ്യമാണ് വെളിപ്പെടുന്നതെന്ന് കര്‍ദ്ദിനാള്‍ കുര്‍ത്ത് കോക്ക്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബെലാറുസിന്‍റെ തലസ്ഥാന നഗരമായ മിന്‍സ്ക്കില്‍ ഒരു അന്തര്‍ദേശീയ മതാന്തരസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ക്രൈസ്തവാക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കോക്ക് അന്തിമ വിധിയെക്കുറിച്ച് പരാമര്‍ശിച്ചത്. അന്തിമ വിധിനാളില്‍ ദൈവം മനുഷ്യനെ വിധിക്കാനെത്തുമെന്നത് നമ്മെ സംബന്ധിച്ച് ഒരു സദ്വാര്‍ത്തയാണ്. ദൈവം നമുക്കു നല്‍കിയിരിക്കുന്ന താലന്തുകള്‍ യഥാവിധം ഉപയോഗിച്ചുകൊണ്ട് ദൈവരാജ്യത്തിന്‍റെ ആഗമനത്തിനായി പ്രത്യാശയോടെ ഒരുങ്ങണമെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.
യൂറോപ്പിലെ സാമൂഹ്യ ജീവിതത്തിന് ക്രൈസ്തവധാര്‍മ്മീക നല്‍കുന്ന സംഭാവനകള്‍ എന്നതായിരുന്നു സമ്മേളനത്തിന്‍റെ പ്രമേയം. ക്രൈസ്തവാക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ബെലാറുസിലെ ഓര്‍ത്തഡോക്സ് സഭയും സഹകരിച്ചാണ് സമ്മേളനം നടത്തിയത്. പതിമൂന്നാം തിയതി ഞായറാഴ്ച ആരംഭിച്ച സമ്മേളനം പതിനഞ്ചാം തിയതി ചൊവ്വാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.