2011-11-16 20:27:59

സഭകളുടെ സംഗമത്തില്‍
മാര്‍ പൗവ്വത്തില്‍


16 നവംമ്പര്‍ 2011, വിയന്ന
മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന് ഒരുക്കമായുള്ള
സുറിയാനി സഭകളുടെ ചര്‍ച്ചാവേദിയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ പങ്കെടുത്തു.
ഓസ്ട്രിയായിലെ വിയന്നായില്‍ നവംമ്പര്‍ 12-ാം തിയതി ആരംഭിച്ച സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ–ഓര്‍ത്തഡോക്ട് സഭകളുടെ കൂട്ടായ്മ സംഘടിപ്പിച്ച ത്രിദിന ചര്‍ച്ചാവേദിയിലാണ് colloquium syriacum ചങ്ങനാശ്ശേരി മുന്‍ അതിരൂപതാദ്ധ്യക്ഷനും, കേരളത്തിലെ സീറോ-മലബാര്‍ സഭയുടെ ആത്മീയാചാര്യനുമായ മാര്‍ പൗവ്വത്തില്‍ പങ്കെടുത്തത്.

മദ്ധ്യപൂര്‍വ്വദേശത്തെ പീഡിതസഭ, ഇറാക്കിലെയും സീറിയായിലെയും ക്രൈസ്തവര്‍, മദ്ധ്യപൂര്‍വ്വദേശത്തെ മുസ്ലീം-ക്രൈസ്തവ ബന്ധങ്ങള്‍, എന്നിവ സമ്മേളനം ചര്‍ച്ചാവിഷയമാക്കി.
മദ്ധ്യപൂര്‍വ്വദേശത്തെയും കേരളത്തിലെയും കാല്‍ഡിയന്‍, അസ്സീറിയന്‍, മാരോനൈറ്റ്, സീറിയന്‍, ലെബനൈറ്റ് എന്നീ പുരാതന കിഴക്കന്‍ സഭകളുടെ പ്രതിനിധികള്‍ ചര്‍ച്ചാവേദിയില്‍ പങ്കെടുക്കുകയും വിയെന്നായിലെ വിശുദ്ധ എഫ്രേമിന്‍റെ ദേവാലയത്തില്‍ ഒരുമിച്ച് പ്രഭാത-സായാഹ്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു.
കേരളത്തിലെ ഓര്‍ത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ച് ഉദയഗിരി മെത്രാപ്പോലീത്ത, മോര്‍ തിയോഫിലോസ് കുര്യാക്കോസും ചര്‍ച്ചാവേദിയില്‍ പങ്കെടുത്തു.

നവംമ്പര്‍ 12-ന് ആരംഭിച്ച സമ്മേളനം 14-ാം തിയതി ചൊവ്വാഴ്ച സമാപിച്ചു. പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ 2009-ല്‍ വിയന്നായിലെ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണിന്‍റെ നേതൃത്വത്തിലാരംഭിച്ച പൗരസ്ത്യ സഭൈക്യസംവാദ സംരംഭത്തിന്‍റെ
മൂന്നാം സമ്മേളനമാണ് ഇത്തവണ വിയെന്നായില്‍ അരങ്ങേറിയത്.








All the contents on this site are copyrighted ©.