2011-11-15 16:47:48

മരിയഭക്തി ക്രിസ്തു ശിഷ്യര്‍ക്ക് ശക്തി : മാര്‍പാപ്പ


14 നവംബര്‍ 2011, വത്തിക്കാന്‍
മരിയഭക്തി കുടുംബങ്ങളില്‍ തീക്ഷണമായി വളര്‍ത്താന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വായുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ ‘ത്രെന്ത ഇ ത്രേസ്’ എന്ന നാമധേയത്തിലറിയപ്പെടുന്ന (Virgen de los Treinta y Tres) പരിശുദ്ധ കന്യകാനാഥയുടെ കാനോനിക കിരീടധാരണത്തിന്‍റെ സുവര്‍ണ്ണജൂബിലയാഘോഷങ്ങളോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ മരിയഭക്തിക്കുള്ള പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃക പിന്തുടര്‍ന്നു ജീവിക്കുമ്പോള്‍ പ്രാര്‍ത്ഥനയില്‍ നിലനില്‍ക്കാനും സുവിശേഷചൈതന്യം ഉള്‍ക്കൊള്ളാനും സാധിക്കും. പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥതതയിലൂടെ ക്രിസ്തു ശിഷ്യര്‍ക്ക് തിരുസ്സഭയുടെ വിശ്വസ്തരായ പ്രേഷിതരായിരിക്കുവാന്‍ ശക്തിലഭിക്കുന്നു. അവര്‍ സമൂഹത്തില്‍ നീതിയും സാഹോദര്യവും ഐക്യദാര്‍ഡ്യവും വളര്‍ത്താന്‍ സജ്ജരായിരിക്കുമെന്നും മാര്‍പാപ്പ വിശദീകരിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ഉറുഗ്വായിലെ ദേശീയകത്തോലിക്കാ മെത്രാന്‍സമിതിയധ്യക്ഷന്‍ ബിഷപ്പ് കാര്‍ലോ മരിയ കൊല്ലാസ്സിക്ക് മാര്‍പാപ്പയുടെ പേരില്‍ സന്ദേശമയച്ചത്.







All the contents on this site are copyrighted ©.