2011-11-15 16:38:00

പ്രമേഹരോഗത്തിനെതിരേ പോരാടാന്‍ ഭരണകൂടങ്ങളും മരുന്നുകമ്പനികളും


15 നവംബര്‍ 2011, ന്യൂയോര്‍ക്ക്
പ്രമേഹചികിത്സയ്ക്കായി ഫലപ്രദമായ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ ഭരണകൂടങ്ങളും മരുന്നുകമ്പനികളും സംഘടിത ശ്രമങ്ങള്‍ നടത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. വികസ്വരരാജ്യങ്ങളിലെ രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ആഗോള പ്രമേഹരോഗദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ദരിദ്രരാജ്യങ്ങളില്‍ മരുന്നു വിതരണം ചെയ്യാന്‍ ഐക്യരാഷ്ട്ര സംഘടന ആരംഭിച്ചിരിക്കുന്ന പദ്ധതിയില്‍ പങ്കുചേരാന്‍ ഭരണകൂടങ്ങളും മരുന്നു കമ്പനികളും തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവിച്ചു.








All the contents on this site are copyrighted ©.