2011-11-14 17:35:48

പാത്രിയാര്‍ക്കീസ് കിറില്‍ സിറിയ സന്ദര്‍ശിച്ചു


14 നവംബര്‍ 2011, മോസ്ക്കോ
സമാധാന സന്ദേശവുമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറില്‍ സിറിയയിലെത്തി. രാഷ്ട്രീയ സ്ഥിരതയ്ക്കുവേണ്ടി വിവിധ മതവിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് പാത്രിയാര്‍ക്കീസ് കിറില്‍ ആഹ്വാനം ചെയ്തു. സിറിയയില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നു പറഞ്ഞ പാത്രിയാര്‍ക്കീസ് അന്നാട്ടില്‍ ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള സൗഹൃദം തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. സിറിയന്‍ പ്രധാനമന്ത്രി ആദെല്‍ സഫറിനെ സന്ദര്‍ശിച്ച പാത്രീയാര്‍ക്കീസ് കിറില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സമാധാനപൂര്‍വ്വമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചു. സിറിയയുടെ നന്മ ആഗ്രഹിക്കുന്നവര്‍ സമാധാനചര്‍ച്ചകള്‍ക്കു വേണ്ടി ശ്രമിക്കണമെന്ന് പാത്രിയാര്‍ക്കീസ് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.