2011-11-14 17:35:05

പാക്കിസ്ഥാനിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയത്തിന്‍റെ പ്രതിഷ്ഠ


14 നവംബര്‍ 2011, കറാച്ചി
പാക്കിസ്ഥാനിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയത്തിന്‍റെ പ്രതിഷ്ഠാപനചടങ്ങുകള്‍ കറാച്ചിയില്‍ നടന്നു. പാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന പാറയുടേയും കറാച്ചി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എവാരിസ്റ്റ് പിന്‍റോയും ആശീര്‍വ്വാദത്തോടെയാണ് അയ്യായിരം പേരെ ഉള്‍ക്കൊള്ളാവുന്ന പുതിയ ദേവാലയം പ്രതിഷ്ഠിക്കപ്പെട്ടത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദേശം അപ്പസ്തോലിക സ്ഥാനപതി ചടങ്ങില്‍ വായിച്ചു. അന്നാട്ടില്‍ കത്തോലിക്കാ വിശ്വാസം വര്‍ദ്ധിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ ദേവാലയമെന്ന് കറാച്ചി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എവാരിസ്റ്റ് പിന്‍റോ പ്രസ്താവിച്ചു. ദേവാലയനിര്‍മ്മാണം വെല്ലുവിളിനിറഞ്ഞ ഒരു ദൗത്യമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.