2011-11-14 17:35:35

കോംഗോയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കര്‍ദ്ദിനാള്‍ പസിന്യായുടെ ആഹ്വാനം


14 നവംബര്‍ 2011, കിന്‍ഷാസ– കോംഗോ

തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ നടക്കുന്ന കോംഗോയില്‍ സമാധാനാന്തരീക്ഷം അടിയന്തരമായി പുനഃസ്ഥാപിക്കമെന്ന് കര്‍ദ്ദിനാള്‍ ല്വരെന്ത് മോണ്‍സെങ്ക്വോ പസിന്യാ ആഹ്വാനം ചെയ്തു. ഈ മാസം ഇരുപത്തിയെട്ടാം തിയതി നടക്കുന്ന ദേശീയപൊതു തിരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്നാണ് കര്‍ദ്ദിനാളിന്‍റെ ഈയാഹ്വാനം. സമാധാനവും, സഹിഷ്ണുതയും അക്രമരാഹിത്യവും രാഷ്ട്രനിര്‍മ്മിതിക്ക് അത്യന്താപേഷിതമായ ഘടകങ്ങളാണെന്ന് കര്‍ദ്ദിനാള്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. തലസ്ഥാനനഗരമായ കിന്‍ഷാസയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ കിന്‍ഷാസ അതിരൂപതാധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ പസിന്യാ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.