10 നവംമ്പര്‍ 2011, വത്തിക്കാന്‍ വിശ്വാസം സന്തോഷത്തിന്‍റെ കാരണമെന്ന് ബനഡിക്ട് 16-ാമന്‍
മാര്‍പാപ്പ പ്രസ്താവിച്ചു. ജര്‍മ്മനിയിലെ റ്റിളോള്‍ നഗരവാസികള്‍ നല്കിയ പൗരബഹുമതി
സ്വീകരിച്ചശേഷം, നഗരപിതാവായ ലൂയി ഡൂണ്‍വാള്‍ഡറെ പ്രത്യേകം അഭിസംബോധ ചെയ്തുകൊണ്ടാണ് മാര്‍പാപ്പ
ഇപ്രകാരം പ്രസ്താവിച്ചത്. മാലാഖയുടെ താഴ്വാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിരോള്‍ നഗരത്തിന്‍റെ
ഹൃദയഭാഗത്തുള്ള ഏറ്റവും ആകര്‍ഷണീയമായ ഘടകം അവിടത്തെ പുരാതനമായ ദേവാലയമാണെന്നും, അത് ടിരോള്‍
വാസികളുടെ കൂട്ടായ്മയുടെയും, ദൈവസ്നേഹത്തിന്‍റെയും വിശ്വസത്തിന്‍റെയും പ്രതീകമാണെന്നും
പാപ്പ അനുസ്മരിപ്പിച്ചു.
വിശ്വാസ ജീവിതത്തിന്‍റെ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധികള്‍
മറികടന്ന് ദൈവ-മനുഷ്യ ബന്ധത്തിന്‍റെ താളലയങ്ങള്‍ ചേര്‍പ്പിച്ച്, ജനങ്ങളെ ഇനിയും ദൈവസ്നേഹത്തില്‍
മുന്നോട്ടു നയിക്കണമെന്ന് പാപ്പാ നഗരപിതാവിനോടും മറ്റു സഭാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു