2011-11-10 19:15:35

മൂല്യബോധനത്തിന്‍റെ വിദ്യാലയം
കുടുംബമെന്ന് മാര്‍പാപ്പ


10 നവംമ്പര്‍ 2011, വത്തിക്കാന്‍
മൂല്യബോധനത്തിന്‍റെ വിദ്യാലയമാണ് കുടുംബമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
തെക്കേ അമേരിക്കയിലെ എക്വതോറില്‍ നവംമ്പര്‍ 9-മുതല്‍ 12-വരെ തിയതികളില്‍‍ ചേരുന്ന കുടുംബങ്ങളുടെ രണ്ടാമാത് ദേശീയ സമ്മേളനത്തിന്, അവിടത്തെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ആന്‍റെണി യാര്‍സ്സാവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ച്.
വ്യക്തികളുടെ മോഹങ്ങള്‍ പൂവണിയുന്നതും, സ്വാര്‍ത്ഥതവെടിഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പം സന്തോഷത്തിലും സൗഹാര്‍ദ്ദത്തിലും ത്യാഗത്തിലും ജീവിക്കാന്‍ പഠിക്കുന്നതും കുടുംബളിലാണെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. സമൂഹം ഒരു ജനക്കൂട്ടമല്ലെന്നും, സ്ത്രീ-പുരുഷന്മാരും, മാതാപിതാക്കളും മക്കളും സ്നേഹത്തില്‍ ജീവിക്കുന്ന പരസ്പര ബന്ധത്തിന്‍റെ പാവനമായ വേദിയാണെന്നും, അതിനാല്‍ വ്യക്തിബന്ധങ്ങളുടെ മേന്മനാണ് സമൂഹത്തിന്‍റെ മേന്മയെന്നും മാര്‍പാപ്പ സമ്മേളനത്തോട് ആഹ്വാനംചെയ്തു.

കുടുംബ ഭദ്രതയ്ക്കും അന്തസ്സിനും ആവശ്യ ഘടകമായ തൊഴിലിന്‍റെ മാഹാത്മ്യത്തെക്കുറിച്ചും പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. തൊഴില്‍ രാഹിത്യം മൂലംമുണ്ടാകുന്ന ദാരിദ്ര്യം, വ്യക്തിത്വ പ്രതിസന്ധിയും നിരാശയും അക്രമവും സമൂഹത്തില്‍ വളര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ച പാപ്പ, ഉത്തരവാദിത്വപൂര്‍ണ്ണവും നീതിനിഷ്ഠവുമായ തൊഴില്‍ സംവിധാനം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുസ്ഥിതിക്ക് അനിവാര്യാമണെന്നും പ്രസ്താവിച്ചു.









All the contents on this site are copyrighted ©.