2011-11-10 19:21:37

മാര്‍പാപ്പയ്ക്ക്
പൗരബഹുമതി


10 നവംമ്പര്‍ 2011, വത്തിക്കാന്‍
ജര്‍മ്മനിയിലെ റ്റിറോള്‍ നഗരമാണ് മാര്‍പാപ്പയ്ക്ക് പൗരബഹുമതി നല്കി ആദരിച്ചത്.
നവംമ്പര്‍ 9-ാം തിയതി ബുധനാഴ്ച റ്റിറോല്‍ നഗരത്തിന്‍റെ അധികൃതര്‍ വത്തിക്കാനില്‍ വന്ന് നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പയ്ക്ക് ബഹുമിതി സമര്‍പ്പിച്ചത്.

നഗരവാസികള്‍ നല്കുന്ന ബഹുമതി സന്തോഷത്തോടെ സ്വീകരിച്ച മാര്‍പാപ്പ, തന്‍റെ ജന്മസ്ഥലമായ ബവേറിയയോടു ചേര്‍ന്നു കിടക്കുന്ന റ്റിറോള്‍ പട്ടണത്തിന്‍റെ പ്രകൃതി രമണീയതയും പൗരാണികതയും അനുസ്മരിച്ചു. നഗരത്തോട് തന്‍റെ കുടുംബത്തിനുണ്ടായിരുന്ന ബന്ധവും തന്‍റെ സഹോദരങ്ങളോടൊപ്പം പട്ടണം സന്ദര്‍ശിച്ച ബാല്യകാല സ്മരണകളും പാപ്പാ പങ്കുവച്ചു. പട്ടണത്തിന്‍റെ പൗരത്വം സ്വീകരിക്കുന്നതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിച്ച പാപ്പ പട്ടണവാസികളുടെ പ്രതീകാത്മകമായ ഉപഹാരവും ഏറ്റുവാങ്ങി.








All the contents on this site are copyrighted ©.