2011-11-10 19:09:52

ദൈവ-മനുഷ്യ ബന്ധത്തിന്‍റെ കെട്ടുറപ്പാണ്
ശാന്തിമാര്‍ഗ്ഗം


10 നവംമ്പര്‍ 2011, വത്തിക്കാന്‍
ദൈവ-മനുഷ്യ ബന്ധത്തിന്‍റെ കെട്ടുറപ്പ് ശാന്തിമാര്‍ഗ്ഗമാണെന്ന്, ഇസ്രായേലില്‍നിന്നും വത്തിക്കാനിലെത്തിയ വിവിധ മതനേതാക്കളുടെ സംഘത്തോട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, ഉദ്ബോധിപ്പിച്ചു. ഇസ്രായേലിലെ മതസമൂഹങ്ങളുടെ കൗണ്‍സിലിന്
നവംമ്പര്‍ 10-ാം തിയതി രാവിലെ വത്തിക്കാനില്‍ നല്കിയ കൂടിക്കാഴ്ചയിലാണ് പാപ്പാ
ഈ സമാധാനാഹ്വാനം നല്കിയത്. മതത്തിന്‍റെ പേരില്‍ വിദ്വേഷം ഇളക്കിവിടുന്ന ഇന്നത്തെ ലോകഗതിയില്‍ ദൈവ-മനുഷ്യ-ബന്ധത്തെ നേരായ പാതയില്‍ നയിക്കുവാനുള്ള കഴിവ് മതനേതാക്കള്‍ക്കുണ്ടാവണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

ഏറെ വിശുദ്ധമായ പാരമ്പര്യവും ചരിത്രവുമുള്ള വിശുദ്ധ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മതനേതാക്കള്‍ സൗഹാര്‍ദ്ദത്തിന്‍റെയും സംവാദത്തിന്‍റെയും ശൈലിയില്‍, സമാധാനത്തിന്‍റെ
പാത കണ്ടെത്താന്‍ പരിശ്രമിക്കണെന്നും പാപ്പാ ആഹ്വാനംചെയ്തു.

2009-ല്‍ ജരൂസലേം സന്ദര്‍ശിക്കവെ, വിലാപത്തിന്‍റ ഭിത്തിയില്‍ സമാധാനത്തിനായി നടത്തിയ, പിതാവായ ദൈവമേ, യഹൂദരുടേയും, ക്രൈസ്തവരുടേയും മുസ്ലീങ്ങളുടേയും ആത്മീയ ഗേഹമായ വിശുദ്ധനാട്ടിലെ ജനങ്ങളുടെ സന്തോഷവും പ്രത്യാശയും വേദനയും ദുഃഖവും യുഗങ്ങളുടെ ഞാന്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.
എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന മതനേതാക്കളുടെ മുന്നില്‍ മാര്‍പാപ്പ ആവര്‍ത്തിച്ചു.
അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ കര്‍ത്താവേ, ഭീതിയിലും കഷ്ടതയിലും മുറിപ്പെട്ടും കഴിയുന്ന അങ്ങേ ജനത്തിന്‍റെ രോദനം കേള്‍ക്കണമേ.
ഈ വിശുദ്ധ നാട്ടിലും, മദ്ധ്യപൂര്‍വ്വ ദേശത്തും ലോകമെമ്പാടും, ദൈവമേ, അങ്ങേ സമാധാനം വര്‍ഷിക്കണമേ. അങ്ങേ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അങ്ങേ നീതിയുടെയും കാരുണ്യത്തിന്‍റെയും പാതയില്‍ നയിക്കണമേ. “തന്നേ കാത്തിരിക്കുന്നവര്‍ക്കും തന്നെ തേടുന്നവര്‍ക്കും കര്‍ത്താവ് നല്ലവനാണ്.” (Lamentations 3, 25).








All the contents on this site are copyrighted ©.