2011-11-10 19:31:26

കുടിയേറ്റത്തെ
തുണയ്ക്കാന്‍
സഭകളുടെ കൂട്ടായ്മ


10 നവംമ്പര്‍ 2011, മാള്‍ട്ട
സഭൈക്യ സംവാദത്തിന്‍റെ പാതയില്‍ നൂതനസരണികള്‍ തുറക്കപ്പെടുകയാണെന്ന്, ക്രൈസ്തവ സഭകളുടെ കൂട്ടായ്മ (wcc and Rcc) പ്രസ്താവിച്ചു. 2013-ല്‍ ദക്ഷിണ കൊറിയയിലെ ബുസാനില്‍ അരങ്ങേറാന്‍പോകുന്ന ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഒരുക്കമായി മോള്‍ട്ടയില്‍ ഒക്ടോബര്‍ 31-മുതല്‍ നവംമ്പര്‍ 5-വരെ ചേര്‍ന്ന പ്രവര്‍ത്തക സമിതിയാണ് ഈ പ്രസ്താവന നടത്തിയത്. ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവരുന്ന കുടിയേറ്റ പ്രതിഭാസത്തെ, പ്രത്യേകിച്ച് യുവജനങ്ങളുടെ വന്‍ കുടിയേറ്റത്തെ തുണയ്ക്കുവാന്‍ സഭകള്‍ കൂട്ടായി പദ്ധിയൊരുക്കുമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ റുമേനിയായിലെ മെട്രോപ്പോളീറ്റന്‍ റവ. നിഫോണും, അയര്‍ലണ്ടിലെ ഡബ്ളിന്‍ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിനും സഭകള്‍ക്കുവേണ്ടി പ്രസ്താവിച്ചു.
“ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍,” (റോമ. 15, 7), എന്ന, മോള്‍ട്ടാ ദ്വീപില്‍
വിശ്വാസവെളിച്ചം പകര്‍ന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍, ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സഭൈക്യദര്‍ശനത്തിനു പ്രചോദനമാണെന്ന് സഭകളുടെ സംയുക്ത സമിതിയംഗങ്ങള്‍ ഒന്നായി പ്രസ്താവിച്ചു.









All the contents on this site are copyrighted ©.