2011-11-09 18:45:42

വിത്തു-കോശ ചികിത്സാക്രമം
വത്തിക്കാനില്‍ സമ്മേളനം


9 നവംമ്പര്‍ 2011, റോം
ധാര്‍മ്മികതയുള്ള തായ്-കോശ ചികിത്സ stem cell treatment
സാധാരണ ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് ഡോക്ടര്‍ റോബിന്‍ സ്മിത്ത്,
NeoStem എന്ന അമേരിക്കന്‍ ജീവനോ-ഔഷധ കമ്പനിയുടെ
വക്താവ്, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
വത്തിക്കാന്‍റെ സാംസ്കാരിക കാര്യാലയം അമേരിക്കയിലെ ജീവനോ-ഔഷധ കമ്പനിയോടു ചേര്‍ന്ന് റോമില്‍ സംഘടിപ്പിച്ച അത്യാധുനീക തായ്-കോശ ഗവേഷകരുടെ സമ്മേളനത്തിനെത്തിയ ഡോക്ടര്‍ സ്മിത്താണ് അഭിമുഖത്തില്‍ ഈ നവചികിത്സാക്രമത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ഗര്‍ഭപാത്രത്തിലെ ഭ്രൂണ-കോശം ഉപയോഗിക്കുന്നതിനു പകരം,
മജ്ജ, കരള്‍ മുതലായ സ്രോതസ്സുകളില്‍നിന്നുമുള്ള മൂലകോശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഈ ചികിത്സാക്രമത്തിന്‍റെ ധാര്‍മ്മികതയെന്നും, മനുഷ്യശരീരത്തിലെ തകര്‍ന്ന കോശങ്ങളെ സമുദ്ധരിച്ച് വളരെ ഗുരുതരമായ ലൂക്കേമിയാ, സീറോസിസ്, ഹൃദ്രോഗം മുതലായവയുടെ ചികിത്സയ്ക്ക് മൂലകോശ സമ്പ്രദായം വിജയപ്രദമായി ഉപയോഗപ്പെടുത്താനാവുമെന്ന് ഡോക്ടര്‍ സ്മിത്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 350-ഗവേഷകര്‍ പങ്കെടുത്ത സമ്മേളനം, നവംമ്പര്‍
7-ാം തിയതി ആരംഭിച്ച് 9-ാംതിയതി സമാപിച്ചു.









All the contents on this site are copyrighted ©.