2011-11-09 17:32:40

വികസനം വ്യക്തിയെ
കേന്ദ്രീകരിച്ചാവണം


9 നവംമ്പര്‍ 2011, ജനീവ
വികസനം വ്യക്തിയെയും ചെറുസമൂഹങ്ങളെയും കേന്ദ്രീകരിച്ചാവണമെന്ന്,
മോണ്‍സീഞ്ഞോര്‍ ഫ്രാന്‍സിസ്സ് ഫോള്ളോ, ഐക്യ രാഷ്ട്ര സംഘടനയുടെ ജനീവാ അസ്ഥാനത്തുള്ള വത്തിക്കാന്‍റെ നിരീക്ഷകന്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു. വികസനത്തിന്‍റെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടയുടെ സാംസ്കാരിക വിഭാഗം, യുനേസ്ക്കോ ഒക്ടോബര്‍ 29-ാം തിയതി ജനീവയില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇപ്രകാരം പ്രസ്താവിച്ചത്.
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയെന്ന പരിഗണനയില്‍ സമഗ്രവികസനത്തിനുള്ള സാദ്ധ്യതകള്‍ വ്യക്തികളെയും ചെറിയ സമൂഹങ്ങളെയും കേന്ദ്രീകരിച്ചായിരിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ കുടുംബം, വിദ്യാലയം, ഗ്രാമം അല്ലെങ്കില്‍ പട്ടണം, എന്നിവയിലൂടെ വ്യക്തികളെ കേന്ദ്രീകരിച്ച് വികസന പരിപാടികള്‍ ക്രമീകരിച്ചില്ലെങ്കില്‍‍ ആഗോളതലത്തില്‍ ലക്ഷൃംവയ്ക്കുന്ന സമാധാനവും സാമൂഹ്യസുസ്ഥിതിയും വിദൂരസ്വപ്നമായി മാറുമെന്ന് മോണ്‍സീഞ്ഞോര്‍ ഫോള്ളോ സമ്മേളനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.