2011-11-09 20:33:19

കെടുതികളില്‍പ്പെട്ടവര്‍ക്കുവേണ്ടി
പാപ്പായുടെ സഹായാഭ്യര്‍ത്ഥന


9 നവംമ്പര്‍ 2011, വത്തിക്കാന്‍
ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തിയ തന്‍റെ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അവസാനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന്‍റെ കെടുതിയില്‍ വിഷമിക്കുന്ന ജനങ്ങളെ പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ത്ഥിച്ചു.
നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും അനേകരെ
ഭവന രഹിതരാക്കുകയും ധാരാളം പേരെ ഇനിയും കണാതാക്കുകയും ചെയ്ത ലത്തീന്‍ അമേരിക്ക, മദ്ധ്യഅമേരിക്ക മുതല്‍ തെക്കു-കിഴക്കെ ഏഷ്യലെയും വെള്ളപ്പൊക്കത്തിന്‍റെയും മണ്ണൊലിപ്പിന്‍റെയും കെടുതികളില്‍പ്പെട്ടവരെ മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു. മദ്ധ്യ അമേരിക്ക വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍, എല്‍ സാല്‍വദോറും അതുപോലെതന്നെ വിഷമിക്കുകയാണ്. തെക്കു-കിഴക്കെ ഏഷ്യയിലെ തായലാന്‍റില്‍ ഏകദേശം 500-ല്‍ അധികംപേരാണ് ജൂലൈ മാസംവരെയുള്ള പേമാരിയിലും വെള്ളപ്പൊക്കത്തിന്‍റെ കെടുതിയിലും മരണമടഞ്ഞത്. ഇനിയും ഇപ്പോഴും അവിടെയുള്ളവര്‍ ക്ലേശിക്കുകയാണ്.
മരണമടഞ്ഞവരെയും അവരുടെ കുടുംബങ്ങളെയും മാര്‍പാപ്പ പ്രത്യേകം അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സന്മനസ്സുള്ള എല്ലാവരും പ്രത്യേകിച്ച് സ്ഥാപനങ്ങള്‍ ക്ലേശിക്കുന്ന ഈ ജനങ്ങളുടെ സഹായത്തിന് ഔദാര്യത്തോടെ ഓടിയെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം സമാപിപ്പിച്ചത്.








All the contents on this site are copyrighted ©.