2011-11-08 16:21:51

വൈവാഹികരംഗത്തെ പ്രതിസന്ധികളും കത്തോലിക്കാദര്‍ശനവും


08 നവംബര്‍ 2011, ഹോങ്കോങ്ങ്
വൈവാഹികരംഗത്ത് ഇന്ന് പ്രകടമാകുന്ന വെല്ലുവിളികള്‍ക്ക് ക്രൈസ്തവ മൂല്യങ്ങളിലൂന്നിയ പ്രത്യുത്തരം നല്‍കണമെന്ന് ബിഷപ്പ് ജോണ്‍ തോങ്. കത്തോലിക്കാ വൈവാഹിക ഉപദേശകസമിതിയുടെ യോഗത്തിലാണ് ഹോംങ്കോങ്ങ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ തോങ് ഈയാഹ്വാനം നടത്തിയത്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം, ചുമതലാബോധത്തിന്‍റെ അഭാവം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളും സഭയുടെ സാമൂഹ്യപ്രബോധനങ്ങളും സഹായകമാകുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.