2011-11-08 16:20:57

രാഷ്ട്രീയവീക്ഷണങ്ങള്‍ ധാര്‍മ്മീകമായി വിലയിരുത്തപ്പെടണം: ന്യൂസീലന്‍ഡിലെ മെത്രാന്മാര്‍


08 നവംബര്‍ 2011, റോം
തിരഞ്ഞെടുപ്പുകള്‍ക്കായി ഒരുങ്ങുമ്പോള്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ ധാര്‍മ്മീകമായി വിലയിരുത്താന്‍ ഓരോ പൗരനും കടമയുണ്ടെന്ന് ന്യൂസീലന്‍ഡിലെ ദേശീയ മെത്രാന്‍സമിതി. അന്നാട്ടില്‍ നവംബര്‍ ഇരുപത്തിയാറാം തിയതി പൊതുതിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലാണ് മെത്രാന്‍സമിതി ഈയാഹ്വാനം നടത്തിയത്. കത്തോലിക്കാ വിശ്വാസത്തിന്‍റേയും സഭാപ്രബോധനങ്ങളുടേയും അടിസ്ഥാനത്തില്‍ രാഷ്ട്രീയനിലപാടുകള്‍ വിലയിരുത്താന്‍ മെത്രാന്‍സമിതി കത്തോലിക്കാവിശ്വാസികളെ ക്ഷണിച്ചു. മനുഷ്യാന്തസ്സും മനുഷ്യജീവനും സംരക്ഷിക്കുക, സമൂഹത്തിന്‍റെ പരസ്പരസഹകരണം വളര്‍ത്തുക, അനുരജ്ഞന ശ്രമങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുക, സാഹോദര്യവും ഐക്യദാര്‍ഡ്യവും വളര്‍ത്തുക, തുടങ്ങിയ തത്വങ്ങള്‍ മുന്‍നിറുത്തിയാണ് രാഷ്ട്രീയനിലപാടുകള്‍ വിലയിരുത്തേണ്ടതെന്ന് മെത്രാന്‍സമിതി വിശദീകരിച്ചു.









All the contents on this site are copyrighted ©.