2011-11-08 16:20:40

ഇന്ത്യയില്‍ മതാന്തരസംവാദത്തിനായി വത്തിക്കാന്‍ പ്രതിനിധിസംഘം


08 നവംബര്‍ 2011, പൂനെ
മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൗറാന്‍ ഇന്ത്യയില്‍ മതാന്തരസമ്മേളനത്തില്‍ പങ്കെടുക്കുന്നു. പൂനെയില്‍ ഹൈന്ദവ – ക്രൈസ്തവ മതനേതാക്കളുടെ ചതുര്‍ദിന സമ്മേളനത്തില്‍ മുപ്പതംഗ കത്തോലിക്കാ പ്രതിനിധികള്‍ക്കു നേതൃത്വം നല്‍കുന്നത് കര്‍ദ്ദിനാള്‍ തൗറാനാണ്. പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തില്‍ ആറാം തിയതി ഞായറാഴ്ച ആരംഭിച്ച മതാന്തരസമ്മേളനം ഒന്‍പതാം തിയതി സമാപിക്കും,
ഇറ്റലിയിലെ അസ്സീസിയില്‍ നടന്ന ലോകമതനേതാക്കളുടെ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായാണ് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തൗറാനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് പിയ‍െര്‍ ലൂയീജി ചെല്‍ത്തായും ഇന്ത്യയിലെത്തിയിരിക്കുന്നത്, നവംബര്‍ പതിനാലാം തിയതി വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തിനിടയില്‍ ഹിന്ദു, സിക്ക്, ജൈന, ഇസ്ലാം മതനേതാക്കളുമായി മുബൈ, പൂനെ, ഡല്‍ഹി, അമൃത്സര്‍ എന്നീ സ്ഥലങ്ങളില്‍വച്ച് വത്തിക്കാന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച്ചകള്‍ നടത്തും.








All the contents on this site are copyrighted ©.