2011-11-07 16:50:28

വിശ്വാസദൃഢതയുള്ള അല്‍മായര്‍ സഭാജീവിതത്തിന് ഊര്‍ജ്ജം പകരുന്നു


07 നവംബര്‍ 2011, റോം
വിശ്വാസദൃഢതയുള്ള അല്‍മായവിശ്വാസികള്‍ സഭാജീവിതത്തിന് ഊര്‍ജ്ജം പകരുന്നുവെന്ന് ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ ഷാന്‍ മരിയ ഗ്വിലാമെ. സുവിശേഷവല്‍ക്കരണത്തിന്‍റെ 150 വര്‍ഷങ്ങള്‍ പിന്നിട്ട ബെനിനില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തുന്ന സന്ദര്‍ശനം അന്നാട്ടിലെ കത്തോലിക്കാ സഭയെ സംബന്ധിച്ച് അതിപ്രസക്തമാണെന്ന് ഫാദര്‍ ഷാന്‍ മരിയ അഭിപ്രായപ്പെട്ടു. അതിവേഗം വളര്‍ന്ന ബെനിനിലെ കത്തോലിക്കാ സഭ ഇന്ന് ലോകത്തിന്‍റെ ഇതരഭാഗങ്ങളിലേക്കു മിഷനറിമാരെ അയച്ചുതുടങ്ങിയിരിക്കുന്നത് ആനന്ദജനകമായ വസ്തുതയാണ്. ബെനിന്‍റെ രാഷ്ട്രീയാന്തരീക്ഷവും മതസൗഹാര്‍ദ്ദവും സഭയ്ക്ക് അനുകൂലമാണ്. എന്നിരുന്നാലും സാംസ്ക്കാരിക സമന്വയം ഇന്നും സഭയ്ക്ക് ഒരു വെല്ലുവിളിയായി തുടരുകയാണ്. സഭാംഗങ്ങള്‍ക്ക് ഉറപ്പുള്ള വിശ്വാസപരിശീലനം നല്‍കുന്നതിന് അജപാലകര്‍ അവിരാമം പരിശ്രമിക്കുകയാണെന്നും ഫാദര്‍ ഷാന്‍ മരിയ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.