2011-11-07 16:50:02

കാലാവസ്ഥ വ്യതിയാനം സുസ്ഥിരവികസനത്തിനു വെല്ലുവിളി– ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട്


07 നവംബര്‍ 2011, ന്യൂയോര്‍ക്ക്

ആഗോള കാലാവസ്ഥാ വ്യതിയാനം സുസ്ഥിരവികസനത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് ഐക്യരാഷ്ട്രസംഘടനയില‍േക്കുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ്സ് അസ്സീസി ചുള്ളിക്കാട്ട്. കാലാവസ്ഥാവ്യതിയാനം കൂടുതല്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നത് കാര്‍ഷികോല്‍പാദനത്തിനു മുന്‍തൂക്കം നല്‍കുന്ന വികസ്വര രാജ്യങ്ങളിലാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ 66ാം സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട് ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള പരിശ്രമങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളുടെ വികസനത്തില്‍ മാത്രം ഒതുക്കിനിറുത്തരുതെന്നും സമസ്തസൃഷ്ടികളുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ ലോകരാഷ്ട്രങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. മനുഷ്യജീവന്‍ ആദരിക്കപ്പെടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും പരിസ്ഥിതി സംരക്ഷണ പദ്ധതികളില്‍ ഊന്നല്‍ നല്‍കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.