2011-11-03 19:01:29

സ്ത്രീയെ
ഭാരമായ് കാണരുത്
-കാരിത്താസ് ഇന്ത്യ


3 നവംമ്പര്‍ 2011, ഡെല്‍ഹി
സ്ത്രീയെ ബാദ്ധ്യതയും ഭാരവുമായി കാണരുതെന്ന്, കാരിത്താസ് ഇന്ത്യ. ദേശീയ തലത്തില്‍ നടമാടുന്ന പെണ്‍-ഭ്രൂണഹത്യയ്ക്കും ലിംഗവിവേചനത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാദര്‍ വര്‍ഗ്ഗീസ് മട്ടമന ഇങ്ങനെ പ്രസ്താവിച്ചത്.
കാരിത്താസിന്‍റെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ്ണജൂബിലി- യോടനുബന്ധിച്ചാണ് ദേശീയ തലത്തില്‍ കാണുന്ന ലിംഗവിവേചനത്തിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്ന് ഫാദര്‍ മട്ടമന നവംമ്പര്‍ 2-ാം തിയതി ഡല്‍ഹിയില്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. 1000 പുരുഷന്മാര്‍ക്ക് 914 സ്ത്രീകള്‍ എന്ന അനുപാതം ദേശീയതലത്തില്‍ നീരീക്ഷിക്കപ്പെടുമ്പോള്‍, ആശങ്കപ്പെടുത്തുന്ന അതിലും താഴ്ന്ന നിരക്കാണ് അധികം സംസ്ഥാനങ്ങളിലും കാണുന്നതെന്നും അത് ഇനിയും താഴുവാനുള്ള സാദ്ധ്യതകള്‍ കണ്ടുകൊണ്ടാണ് പെണ്‍-ഭ്രൂണഹത്യയ്ക്കെതിരെ അവബോധ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതെന്നും ഫാദര്‍ മട്ടമന വ്യക്തമാക്കി.









All the contents on this site are copyrighted ©.