2011-11-03 16:56:33

നവസുവിശേഷവത്ക്കരണവും
വിശ്വാസ പരിശീലകരും


3 നവംമ്പര്‍ 2011, വാഷിങ്ടണ്‍
നവസുവിശേഷവത്ക്കരണ പദ്ധതിയില്‍ വിശ്വാസ പരിശീലകര്‍ക്ക്
വലിയ പങ്കുണ്ടെന്ന് കര്‍ദ്ദിനാള്‍ ഡോനള്‍ഡ് വേള്‍, വാഷിങ്ടണ്‍ അതിരൂപതാദ്ധ്യക്ഷന്‍ മതാദ്ധ്യാപകരുടെ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 28-ാം തിയതി വാഷിങ്ടണില്‍ വിളിച്ചുകൂട്ടിയ വിശ്വാസ പരിശീലകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ്
കര്‍ദ്ദിനാള്‍ വേള്‍ ഈ ആശയം പങ്കുവച്ചത്. യുവതലമുറയ്ക്ക് ജീവിത മേഖലകളില്‍ ആഴമായ ക്രിസ്ത്വാനുഭവം പകരുന്ന പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുക്കുന്നതിനുള്ള
നല്ല അവസരമാണ് നവസുവിശേഷവത്ക്കരണ പദ്ധതിയെന്നും അത് വിശ്വാസ പരിശീലകര്‍ക്ക് സാധിക്കുമെന്നും കര്‍ദ്ദിനാള്‍ വേള്‍ വ്യക്തമാക്കി.
വചനത്തിലും കൂദാശകളിലും ക്രിസ്തുവിനെ കണ്ടെത്താന്‍ സഭയില്‍ സാധിക്കുമെന്ന ബോധ്യം യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്കേണ്ടത് വിശ്വാസ പരിശീലകരുടെ വലിയ ഉത്തരവാദിത്വമാണെന്നും കര്‍ദ്ദിനാള്‍ വേള്‍ പ്രസ്താവിച്ചു. 2012-ല്‍ സമ്മേളിക്കുവാന്‍ പോകുന്ന മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ സിനഡിനായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചിട്ടുള്ള സെക്രട്ടറിമാരില്‍ ഒരാളാണ് കര്‍ദ്ദിനാള്‍ ഡോണള്‍ഡ് വേള്‍.








All the contents on this site are copyrighted ©.