2011-11-02 19:40:09

മദര്‍ തെരേസായ്ക്ക്
ശ്രദ്ധാഞ്ജലി


2 നവംമ്പര്‍ 2011, കല്‍ക്കട്ട
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ 101-ാം പിറന്നാള്‍ അനുസ്മരിച്ചുകൊണ്ടാണ് കല്‍ക്കട്ടയിലെ യുവകലാകാരി റീത്തു സേത്ത് മദറിനെക്കുറിച്ചുള്ള 30 പെയിന്‍റിങ്ങുകളുടെ ശ്രദ്ധാഞ്ജലിയുമായി ലളിത കലാ അക്കാഡമിയില്‍ പ്രദര്‍ശനത്തിനെത്തിയത്.
പ്രാര്‍ത്ഥന എന്ന പേരില്‍ ധ്യാനത്മകയായ മദറിന്‍റെ ചിത്രീകരണം മുതല്‍
ദീപം എന്ന പേരില്‍, പാവങ്ങളുടെ ഇരുണ്ട ജീവിതങ്ങളില്‍ പ്രകാശമായെത്തുന്ന മദറിനെയും യുവചിത്രകാരി റീത്തു എണ്ണച്ഛായ, അക്രിലിക്ക്, ക്രെയോണ്‍, വാട്ടര്‍കളര്‍ എന്നീ മാധ്യമങ്ങളുപയോഗിച്ച് ക്യാന്‍വാസില്‍ വര്‍ണ്ണാഭയാര്‍ന്ന് ചിത്രസംയോജനം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ് ടാഗോറിന്‍റെ ശാന്തിനികേതനില്‍ ചിത്രകല ബിരുദം മൂന്നാംവര്‍ഷി വിദ്യാര്‍ത്ഥിനിയാണ് റീത്തു.
ചെറുപ്രായത്തിലേ മുതല്‍ കല്‍ക്കട്ടയിലെ ശിശുഭവനില്‍ മദറിന്‍റെ കൈപിടിച്ചു വളര്‍ന്ന റിത്തു സേത്തിന് പാവങ്ങളുടെ അമ്മയുടെ ഭാവ-ചലനങ്ങള്‍ അനായേസേന നിറക്കൂട്ടില്‍ പകര്‍ത്താനായിട്ടുണ്ടെന്ന് കലാകാരന്മാര്‍ വിലയിരുത്തി. കല്‍ക്കട്ടയിലെ ലളിതകലാ അക്കാഡമിയില്‍ ഒക്ടോബര്‍ 29-ന് അരംഭിച്ച പ്രദര്‍ശനം നവംമ്പര്‍ 8 വരെ നീണ്ടുനില്ക്കും.








All the contents on this site are copyrighted ©.