വിശ്വാസത്തിനും യുക്തിക്കും നിരക്കുന്ന ധാര്‍മ്മീകമൂല്യങ്ങള്‍
ആഗോള സാമ്പത്തീക വ്യവസ്ഥിതി യഥോചിതം പ്രവര്‍ത്തിക്കാന്‍ അനിവാര്യമെന്ന് കര്‍ദ്ദിനാള്‍
ഓസ്വാള്‍ഡ് ഗ്രേഷ്യസ്. “ഉറപ്പുള്ള ആഗോള സാമ്പത്തീക വ്യവസ്ഥിതിയിലേക്ക്” എന്ന വിഷയത്തെ
അധികരിച്ച് ബാംഗ്ലൂരില്‍ നടന്ന അന്താരാഷ്ട്ര പഠനശിബിരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു
ഏഷ്യയിലെ മെത്രാന്‍സമിതികളുടെ സംയുക്തസംഘത്തിന്‍റെ പൊതുകാര്യദര്‍ശിയായി തിരഞ്ഞെടുക്കപ്പെട്ട
കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്. സാമൂഹ്യപ്രതിബദ്ധതയുള്ള സാമ്പത്തീക പദ്ധതികള്‍ ആഗോളവാണിജ്യമേഖലയ്ക്ക്
ആവശ്യമാണെന്നും ഇന്ത്യയിലെ ദേശീയമെത്രാന്‍ സമിതയധ്യക്ഷനും മുബൈ അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍
ഗ്രേഷ്യസ് പ്രസ്താവിച്ചു.