2011-11-01 15:47:47

മനുഷ്യസമൂഹത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ കാത്തുസംരക്ഷിക്കുക : ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി


01 നവംബര്‍ 2011, ന്യൂഡല്‍ഹി

കേരളത്തില്‍ ഏറെ വിവാദമുയര്‍ത്തിയ വനിതാകോഡ് ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശസംരക്ഷണത്തെക്കുറിച്ചു ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്ന സന്താനനിയന്ത്രണത്തിന്‍റെ പേരില്‍ മനുഷ്യസമൂഹത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കാനാവില്ലെന്ന് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്ക് എത്രയും വേഗം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഒറീസ്സയില്‍ ക്രൈസ്തവര്‍ക്കെതിരേ നടന്നതുപോലുള്ള ആക്രണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്ന് സോണിയാ ഗാന്ധി മേജര്‍ആര്‍ച്ച്ബിഷപ്പിന് ഉറപ്പുനല്‍കി. ന്യൂനപക്ഷസമുദായങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി







All the contents on this site are copyrighted ©.