ആഗോള സുവിശേഷവല്‍ക്കരണത്തിന് ആഫ്രിക്കന്‍ മിഷനറിമാര്‍
01 നവംബര്‍ 2011, നെയ്റോബി – കെനിയ ലോകമെങ്ങും സുവിശേഷപ്രചരണം നടത്താന്‍ ആഫ്രിക്കയിലെ
മിഷനറിമാര്‍ മുന്നിട്ടറങ്ങണമെന്ന് പൊന്തിഫിക്കല്‍ മിഷന്‍ സംഘങ്ങളുടെ പൊതുകാര്യദര്‍ശി
ഫാദര്‍ തിമോത്തി ലെഹെന്‍റെ ആഹ്വാനം. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൊന്തിഫിക്കല്‍ മിഷന്‍
പ്രതിനിധികളുടെ യോഗത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന
പതിമൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍
നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ആഫ്രിക്കന്‍ നാടുകളില്‍ ക്രൈസ്തവരുടെ സാന്നിദ്ധ്യം
അതിവേഗം വളരുകയാണ്. തത്ഫലമായി സുവിശേഷവല്‍ക്കരണത്തിനായി ഇറങ്ങിത്തിരിക്കുന്ന യുവമിഷനറിമാരുടെ
എണ്ണവും ആഫ്രിക്കന്‍ നാടുകളില്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് ഫാദര്‍ ലെഹന്‍ പറഞ്ഞു. തങ്ങളില്‍
നിക്ഷിപ്തമായിരിക്കുന്ന സുവിശേഷവല്‍ക്കരണ ദൗത്യം തിരിച്ചറിയാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ
വിശ്വാസികളെ ഫാദര്‍ ലെഹന്‍ ക്ഷണിച്ചു.