2011-10-28 17:38:46

മാര്‍പാപ്പയുടെ സമാധാനസന്ദേശം യുവതലമുറയ്ക്കു മാര്‍ഗ്ഗരേഖ.


28 ഒക്ടോബര്‍ 2011, നേപ്പാള്‍
ലോകസമാധാനദിനത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ സന്ദേശം നേപ്പാളിലെ യുവജനങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു. സത്യം അസത്യത്തിനുമേല്‍ വിജയം നേടുന്നതിന്‍റെ പ്രതീകാത്മകമായ തിഹാര്‍ മഹോത്സവം ആഘോഷിക്കാന്‍ കമണ്ഠുവിലെത്തിയ വിവിധ മതസ്ഥരായ യുവജനങ്ങള്‍ മാര്‍പാപ്പയുടെ സന്ദേശം പരസ്യമായി വായിക്കുകയായിരുന്നു. പേപ്പല്‍ സന്ദേശം തങ്ങള്‍ക്ക് ഒരു ഉത്തമ വഴികാട്ടിയാണെന്ന് ആഘോഷപരിപാടികളില്‍ പങ്കെടുത്ത യുവജനങ്ങള്‍ പറഞ്ഞു. അസ്സീസിയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിനുവേണ്ടിയും യുവജനങ്ങള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചു. നിരവധി വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിനുശേഷം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ പാതയിലൂടെ നീങ്ങുന്ന നേപ്പാള്‍ ജനതയെ സംബന്ധിച്ച് അതിപ്രസക്തമാണ് മാര്‍പാപ്പയുടെ സമാധാന സന്ദേശമെന്ന് അന്നാട്ടിലെ ഹിന്ദു സാംസ്ക്കാരീക പണ്ഡിതന്‍ ഗോവിന്ദ തോന്‍ദോണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.