2011-10-28 17:38:33

ഊര്‍ജ്ജിത ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി കാരിത്താസ് ബാങ്കോക്കില്‍


28 ഒക്ടോബര്‍ 2011, ബാങ്കോക്ക്

പ്രളയക്കെടുതി അനുഭവിക്കുന്ന ബാങ്കോക്കില്‍ കത്തോലിക്കാസഭ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് കാരിത്താസ് ഉപവിസംഘടനയുടെ ദേശീയാധ്യക്ഷന്‍ ബിഷപ്പ് നാഹ്ക്കോന്‍ സ്വാന്‍ അറിയിച്ചു. ഉയരുന്നജലനിരപ്പ് ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുകയാണെന്നു പറഞ്ഞ ബിഷപ്പ് ദുരിതാനുഭവങ്ങള്‍ നന്മയുടെ പാഠങ്ങളും നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ അന്യര്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കാന്‍ നാം കടപ്പെട്ടവരാണെന്ന പാഠം ഈ പ്രളയദുരന്തം നമ്മെ പഠിപ്പിക്കുന്നുവെന്ന് ബിഷപ്പ് സ്വാന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് പ്രത്യാശയ്ക്കു വഴിതെളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തായലാന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍ പ്രളയക്കെടുതി രൂക്ഷമായതോടെ അനേകം പേര്‍ മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ്. തലസ്ഥാനത്ത് ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കാമെന്നും വെള്ളമിറങ്ങാന്‍ ഒരുമാസംതന്നെ വേണ്ടി വന്നേക്കാമെന്നും പ്രധാനമന്ത്രി ഷിനവത്ര മുന്നറിയിപ്പു നല്‍കി.








All the contents on this site are copyrighted ©.