2011-10-27 20:20:52

ആചാര്യ ഗോസ്വാമി ശ്രീവത്സ
അസ്സീസി സമ്മേളനത്തില്‍


27 ഒക്ടോബര്‍ 2011, അസ്സീസി
ഒക്ട‍ോബര്‍ 27-ാം തിയതി ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ അരങ്ങേറിയ ലോക മതനേതാക്കളുടെ സമ്മേളനത്തിലാണ് ഭാരതത്തിലെ ഹൈന്ദവമത പ്രതിനിധിയായി ഗോസ്വാമി ശ്രീവത്സ സന്ദേശംനല്കിയത്. സത്യമേകം, സത്യമേവം ജയതേ... സത്യം ഏകമാണെന്നും,
സത്യം ജയിക്കട്ടെയെന്നും സന്നിഹിതരായിരിക്കുന്ന എല്ലാ മതനേതാക്കളിലും വസിക്കുന്ന സത്യദൈവത്തെ നമിക്കുന്നുവെന്നും പ്രസ്താവിച്ചുകൊണ്ടാണ് സ്വാമി ശ്രീവത്സ പ്രഭാഷണമാരംഭിച്ചത്.

സത്യം പുറമേ അന്വേഷിക്കുമ്പോള്‍ അത് സാമൂഹ്യ നീതിയും ഉപവി പ്രവര്‍ത്തനങ്ങളുമാണെന്നും, എന്നാല്‍ മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും ആന്തരീക സത്യമാണ് മനുഷ്യനെ ജീവിതത്തില്‍ സമാധാനത്തിന്‍റെ പാതയില്‍ നയിക്കുന്നതെന്നും
സ്വാമി ശ്രീവത്സാ ചൂണ്ടിക്കാട്ടി. സത്യാന്വേഷകരായവരുടെ ജീവിതപാതയാണ് സമാധനമെന്നു പ്രസ്താവിച്ച അദ്ദേഹം, സമാധാനം അതില്‍തന്നെ മാര്‍ഗ്ഗമാണെന്നും ചൂണ്ടിക്കാട്ടി. അക്രമങ്ങളില്ലാത്ത അഹിംസയുടെ പാതയാണ് സത്യാഗ്രഹം, സത്യത്തിനായുള്ള അന്വേഷണം ചരിത്രം സാക്ഷൃപ്പെടുത്തുന്ന ശാന്തിമാര്‍ഗ്ഗമെന്നും അദ്ദേഹം പ്രസ്താവിച്ചു. സത്യത്തിന്‍റെ വേദാന്തമന്ത്രം ഒരിക്കല്‍ക്കൂടി ഉരുവിട്ടുകൊണ്ട് സ്വാമി ശ്രീവത്സ തന്‍റെ ഹ്രസ്വപ്രഭാഷണം ഉപസംഹരിക്കുകയും മാര്‍പാപ്പയെ പ്രണമിക്കുകയും ചെയ്തു. ഹിന്ദുമത പ്രതിനിധികളായി സ്വാമി അഗ്നിവേശ്, രാജ്മോഹന്‍ ഗാന്ധി എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.