2011-10-27 20:16:45

അസ്സീസി സംഗമം
മതങ്ങളുടെ സമാധാന സമര്‍പ്പണം


27 ഒക്ടോബര്‍ 2011, വത്തിക്കാന്‍
സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും തീര്‍ത്ഥാടകര്‍, എന്ന സന്ദേശവുമായി അസ്സീസിയില്‍ ഒക്ടോബര്‍ 27-ാം തിയതി വ്യാഴാഴ്ച രാവിലെ സമ്മേളിച്ച സംഗമത്തിനൊരുക്കമായി വത്തിക്കാനില്‍ തലേദിവസം, ഒക്ടടോബര്‍ 26-ാം തിയതി നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ലോക സമാധാനത്തിന്‍റെ പാതയില്‍ ഒരോ ക്രൈസ്തവനും നല്കാവുന്ന അമൂല്യ സംഭാവനയാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയെന്നും,
ലോക മതനേതാക്കളുടെ അസ്സീസിയിലെ സംഗമത്തിന്‍റെ ലക്ഷൃപ്രാപ്തിക്കായി എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നും വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ തിങ്ങിക്കൂടിയ തീര്‍ത്ഥാടക സമൂഹത്തോട് മാര്‍പാപ്പ ആഹ്വാനംചെയ്തു.

ജീവിത ചുറ്റുപാടുകളില്‍ മനുഷ്യഹൃദയങ്ങളെ തട്ടിയുണര്‍ത്തി പ്രകാശിപ്പിച്ച്, അനുരജ്ഞനത്തിന്‍റെയും നീതിയുടെയും പാതയിലൂടെ സമാധാനത്തിലേയ്ക്കു നയിക്കുവാന്‍ ദൈവത്തിനു കഴിയുമെന്ന പ്രത്യാശയിലാണ് താന്‍ ഈ സമ്മേളനം വിളിച്ചുകൂട്ടിയതെന്നും മാര്‍പാപ്പ വ്യക്തമാക്കി.








All the contents on this site are copyrighted ©.