2011-10-26 20:31:59

ദൈവനാമം
സമാധാനത്തിന്‍റെ സൂക്തം


26 ഒക്ടോബര്‍ 2011, മുമ്പൈ
ദൈവനാമം സമാധാനത്തിന്‍റെ സൂക്തമാക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ഫീലിക്സ് മച്ചാടോ, മതാന്തര സംവാദങ്ങള്‍ക്കായുള്ള സിബിസിഐ കമ്മിഷന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. ഒക്ടോബര്‍ 27-ാം തിയതി ഇറ്റലിയിലെ അസ്സീസിയില്‍ സമ്മേളിക്കുന്ന ലോക മതനേതാക്കളുടെ സമ്മേളനത്തന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് മുമ്പൈയില്‍ ചേര്‍ന്ന വിവിധ മതസ്ഥരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന വാസായ് അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ വക്താവുമായ ആര്‍ച്ചുബിഷപ്പ മച്ചാഡോ.

അസ്സീസി സമ്മേളനത്തെ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ലോക സമാധാനത്തിനായുള്ള പ്രവാചക ദര്‍ശമെന്ന് വിശേഷിപ്പിച്ച ആര്‍ച്ചുബിഷപ്പ മച്ചോഡോ, മതനിരപേക്ഷതയും ഭൗതികവാദവും വര്‍ദ്ധിച്ചുവരുന്ന ഇന്ത്യന്‍ ദേശീയതയില്‍ മതങ്ങളും
മതങ്ങള്‍ ഉരുവിടുന്ന ദൈവനാമവും സാമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങളായി കാണണമെന്ന് ഉദ്ബോധിപ്പിച്ചു. ഭാരതത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയുടെയും സാമൂഹ്യ പശ്ചാത്തലത്തില്‍ മതങ്ങള്‍ തമ്മില്‍ സംവദിക്കുന്നതിനുമുള്ള അവസരങ്ങള്‍ വളര്‍ത്തിക്കൊണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടും സമൂഹ്യ അഭിവൃദ്ധിക്കും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനുമായി പരിശ്രമിക്കണമെന്നും ആര്‍ച്ചുബിഷ്പ്പ് മച്ചോഡോ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.