2011-10-26 20:22:06

അസ്സീസി
സമാധാനത്തിന്‍റെ
നവസമര്‍പ്പണം


26 ഒക്ടോബര്‍ 2011, റോം
സമാധനത്തിന്‍റെ പാതയിലുള്ള മതങ്ങളുടെ നവസമര്‍പ്പണത്തിന്‍റെ പ്രതീകമാണ് അസ്സീസി സമ്മേളനമെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍ ഒക്ടോബര്‍ 27-ാം തിയതി വ്യാഴാഴ്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ലോക മതനേതാക്കളുടെ സമ്മേളനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.

മതനേതാക്കുളുടെ ഒത്തൊരുമിച്ചുള്ള വിചിന്തനവും സംവാദവും പ്രാര്‍ത്ഥനയും അസ്സിസി സമ്മേളനത്തില്‍ ഉള്‍പ്പെടുമെങ്കിലും സമാധാന സമര്‍പ്പണത്തിന്‍റെ ഒരുമിച്ചുള്ള നവീകരണ പ്രഖ്യാപനമായിരിക്കും ഏറ്റവും പ്രധാനപ്പെട്ട ഇനമെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 1986- ഒക്ടോബര്‍ 27-ന് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അസ്സീസിയില്‍ വിളിച്ചുകൂട്ടിയ ലോക മതനേതാക്കളുടെ പ്രഥമ സമ്മേളനത്തിന്‍റെ 25-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് വീണ്ടും ഒക്ടോബര്‍ 27-ാം തിയതി ലോകമത നേതാക്കള്‍ അസ്സീസിയില്‍ സമ്മേളിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി









All the contents on this site are copyrighted ©.