2011-10-25 18:31:27

ലോകമതനേതാക്കളെ വരവേല്‍ക്കാന്‍ അസ്സീസി ഒരുങ്ങുന്നു.


25 ഒക്ടോബര്‍ 2011, അസ്സീസി
അസ്സീസി പട്ടണം പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ലോകസമാധാനസമ്മേളനത്തിനായി ഒരുങ്ങുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡൊമെനിക്കോ സൊറെന്‍തീനോ. ഇരുപത്തിയേഴാം തിയതി നടക്കാന്‍ പോകുന്ന സമാധാസമ്മേളനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അസ്സീസി- നോചേര അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൊറേന്‍തീനോ ഇപ്രകാരം പറഞ്ഞത്. ഒരിക്കല്‍ കൂടി ലോകമതനേതാക്കളുടെ സമ്മേനത്തിനു അസ്സീസി വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനത്തിന്‍റെ അരൂപിയോടെ നടത്തപ്പെടുന്ന ഈ സമ്മേളനം സത്യാന്വേഷികളായ തീര്‍ത്ഥാടകരാണ് നാമെല്ലാവരുമെന്ന ബോധ്യം പകരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സമ്മേളനത്തിന്‍റെ യഥാര്‍ത്ഥ അരൂപി ഉള്‍ക്കൊള്ളുവാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ലോകമതനേതാക്കളുടെ ഈ സമ്മേളനത്തിന്‍റെ സ്മരണയ്ക്കായി വര്‍ഷം തോറും അസ്സീസിയില്‍ അനുസ്മരണചടങ്ങുകള്‍ നടത്തപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.









All the contents on this site are copyrighted ©.