2011-10-25 18:31:53

ഫാദര്‍ ഫൗസ്റ്റോ തെന്‍തോറിയോയ്ക്ക് ആയിരങ്ങളുടെ അന്ത്യോപചാരം


25 ഒക്ടോബര്‍ 2011, മിന്‍ദാവോ – ഫിലിപ്പീന്‍സ്

ഫിലിപ്പീന്‍സില്‍ വധിക്കപ്പെട്ട ഫാദര്‍ ഫൗസ്റ്റോ തെന്‍തോറിയോയുടെ അന്ത്യോപചാരചടങ്ങുകള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. ഇരുപത്തിയഞ്ചാം തിയതി ചൊവ്വാഴ്ച ഫിലിപ്പീന്‍സിലെ കിഡപ്പവാന്‍ രൂപതയുടെ കത്തീഡ്രല്‍ദേവാലയത്തിലായിരുന്നു ചടങ്ങുകള്‍. മാര്‍പാപ്പയുടെ അനുശോചന സന്ദേശവും ചടങ്ങില്‍ വായിക്കപ്പെട്ടു. യേശുക്രിസ്തുവിന്‍റെ ജീവിത മാതൃക സ്വജീവിതത്തില്‍ പകര്‍ത്തിയ വിശ്വസ്തവൈദീകനായിരുന്നു ഫാദര്‍ തെന്‍തോറിയോയെന്ന് കിഡപ്പവാന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് റൊമുള്‍ഡോ ദെലാ ക്രൂസ് വചനപ്രഘോഷണമധ്യേ അനുസ്മരിച്ചു. ജനങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച ഫാദര്‍ തെന്‍തോറിയോ അവരുടെ സേവനത്തിനായി തന്‍റെ സമയവും കഴിവും പൂര്‍ണ്ണമായും ‌സമര്‍പ്പിച്ചുവെന്നും ബിഷപ്പ് പറഞ്ഞു.

ഫിലിപ്പീന്‍സിലെ മിന്‍ദാനാവോയില്‍ പതിനേഴാം തിയതി തിങ്കളാഴ്ച ഒരജ്ഞാതന്‍റെ വെടിയേറ്റാണ് ഇറ്റാലിയന്‍ മിഷനറി വൈദീകന്‍ ഫാദര്‍ ഫൗസ്റ്റോ തെന്‍തോറിയോ മരിച്ചത്.








All the contents on this site are copyrighted ©.