2011-10-25 18:32:04

ആഗോള പ്രശ്നങ്ങള്‍ക്ക് ആഗോള പരിഹാരങ്ങള്‍


25 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്
ആഗോള പ്രശ്നങ്ങളെ ലോക രാഷ്ട്രങ്ങള്‍ ഐക്യത്തില്‍ നേരിടണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപനവാര്‍ഷികത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണിന്‍റെ ഈയാഹ്വാനമുള്ളത്. ഐക്യരാഷ്ട്ര സംഘടന സ്ഥാപിതമായതിന്‍റെ അറുപത്തിയാറാം വാര്‍ഷികമായിരുന്നു ഇരുപത്തിനാലാം തിയതി തിങ്കളാഴ്ച. ആഗോളപ്രശ്നങ്ങള്‍ ജനതയ്ക്കുവേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ലോകരാജ്യങ്ങള‍െ നിര്‍ബ്ബന്ധിക്കുന്നുവെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. ഇന്ന് ലോകം കൂടുതല്‍ പ്രശ്നകലുഷിതമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകസമാധാനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.