2011-10-20 20:35:05

സമാധാനത്തിന്‍റെ ശ്രേണികള്‍
മതങ്ങള്‍
ദീപാവലി സന്ദേശം


20 ഒക്ടോബര്‍ 2011, വത്തക്കാന്‍
മതങ്ങള്‍ സമാധാനത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും ശ്രേണികളാകണമെന്ന്,
വത്തിക്കാന്‍റെ ദീപാവലി സന്ദേശം. ആസന്നമാകുന്ന ദീപാവലി മഹോത്സവത്തോടുബന്ധിച്ച് മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഷോണ്‍ ലൂയി താവ്റാന്‍ പുറത്തിറക്കിയ സന്ദേശമാണ് ഇപ്രകാരം ഉത്ബോധിപ്പിച്ചത്.
മതസ്വാതന്ത്യം മനുഷ്യാന്തസ്സിന് അനിവാര്യമാണെന്നു പ്രതിപാദിക്കുന്ന സന്ദേശം, എല്ലാമതസ്തരോടും വിശിഷ്യാ ദീപാവലി ആഘോഷിക്കുന്ന ഹൈന്ദവ സഹോദരങ്ങളോട്, തെറ്റിദ്ധാരകളും മുന്‍വിധിയും വ്യാജപ്രചരണങ്ങളും വിവേചനവും മാറ്റിവച്ച്
ഭാരതത്തിന്‍റെ സാമൂഹ്യ പുരോഗതിക്കായി മതസ്വാതന്ത്രൃത്തിന്‍റെ പാതയില്‍ ഒത്തൊരുമിച്ച് നീങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. ‘മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍, മനുഷ്യകുലത്തിന്‍റെ യഥാര്‍ത്ഥവും ശാശ്വതവുമായ സമാധനാത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്,’
എന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വാക്കുകളും സന്ദേശം ഉദ്ധരിച്ചു.

ഭാരതം ദീപാവലി മഹോത്സവം ആഘോഷിക്കുന്നതിന്‍റെ അടുത്തനാളില്‍ ഒക്ടോബര്‍ 27-ാം തിയതി, മതങ്ങള്‍ സമാധാനത്തിന്‍റെ ശ്രേണികളാവണമെന്ന പ്രാര്‍ത്ഥനയുമായി, ലോക മതനേതാക്കള്‍ സമാധാന ദൂതനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കൊപ്പം സമ്മേളിക്കുമെന്നും സന്ദേശത്തില്‍ ആര്‍ച്ചുബിഷപ്പ് താവ്റാന്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.