2011-10-20 20:39:02

ഉണരുന്ന
ഭാരത വനിതകള്‍


20 ഒക്‍ടോബര്‍ 2011, ഡല്‍ഹി
ഭാരതത്തിലെ കത്തോലിക്ക വനിതാ കൗണ്‍സിലിന്‍റെ ദേശീയ സമ്മേളനം കേരളത്തില്‍ അരങ്ങേറും. നവംമ്പര്‍ 11-മുതല്‍ 13-വരെ തീയതികളില്‍ എറണാകുളത്തെ ആശീര്‍ഭവനത്തില്‍വച്ചാണ് ദേശീയ മെത്രാന്‍ സമിതിയുടെ വനിതാ കൗണ്‍സിലിന്‍റെ സമ്മേളനം നടത്തപ്പെടുന്നത്.
ഉണരുന്ന ഭാരത വനിതകള്‍, എന്ന ചര്‍ച്ചാവിഷയവുമായി സംഘടിപ്പിക്കപ്പെടുന്ന സമ്മേളനം സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും സാമൂഹ്യ മാറ്റങ്ങളുടെ ചാലകശക്തിയാകാനുള്ള സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവബോധംനല്കുകയും ചെയ്യുമെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ദേശീയതലത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഉത്തരാഞ്ചല്‍ ഗവര്‍ണ്ണര്‍, മാര്‍ഗ്രറ്റ് ആല്‍വാ ഉദ്ഘാടനംചെയ്യും. വരാപ്പുഴ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ധനകാര്യമന്ത്രി കെ.എം. മാണി ആശംസാപ്രസംഗം നടത്തും.








All the contents on this site are copyrighted ©.