2011-10-20 20:30:21

അമേരിക്കയിലെ
വത്തിക്കാന്‍ സ്ഥാനപതി


20 ഒക്ടോബര്‍ 2011, വത്തിക്കാന്‍
അമേരിക്കയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി ആര്‍ച്ചുബിഷപ്പ് കാര്‍ലോ വിഗനോയെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയമിച്ചു. വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചുബിഷ്പ്പ് വിഗനോയെ ഒക്ടോബര്‍ 19-ാം തിയതി ബുധനാഴ്ചയാണ് അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതിയായി മാര്‍പാപ്പ നിയോഗിച്ചത്. അമേരിക്കയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ മുന്‍സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ സാമ്പി ജൂലൈ മാസത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഇറ്റലിക്കാരനായ ആര്‍ച്ചുബിഷപ്പ് വിഗനോയെ മാര്‍പാപ്പ നിയമിച്ചത്.
അമേരിക്കന്‍ ജനതയോട് പരിശുദ്ധ സിംഹാസനത്തിനുള്ള പ്രത്യേക വാത്സല്യത്തിന്‍റെയും അജപാലന സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ നിയമനമെന്ന്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലന്‍ നിയമനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ ചിരകാല പരിചയമുള്ള 70 വയസ്സുകാരന്‍, ആര്‍ച്ചുബിഷപ്പ് വിഗനോ ഇറാക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍റെ നയന്ത്രാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ട്.








All the contents on this site are copyrighted ©.