2011-10-19 19:54:14

മുറിപ്പെടുത്തുന്ന
അധിക്രമങ്ങള്‍


19 ഒക്ടോബര്‍ 2011, റോം
ആഗോള സമ്പത്തിക മാന്ദ്യത്തെ ചൊല്ലി അരങ്ങേറുന്ന അധിക്രമങ്ങള്‍ അന്യായവും അസ്വീകാര്യവുമെന്ന് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ വക്താവ്.

വാഹനങ്ങള്‍ കത്തിച്ചും, കടകള്‍ കൊള്ളയടിച്ചും പൊലീസ് സേനയെ ആക്രമിച്ചും ഒക്ടോബര്‍
15-ാം തിയതി ശനിയാഴ്ച വൈകുന്നേരം റോമാപട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ഇറ്റലിയിലെ തൊഴില്‍രഹിതരുടെ സംഘടന ഇന്തിഞ്ഞാത്തി – indignati അഴിച്ചുവിട്ട ആധിക്രമങ്ങളെ അപലപിച്ചുകൊണട് റോമിലൊരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
ഫാദര്‍ ലൊമ്പാര്‍ഡി. തീര്‍ത്ഥാടകരുടെ കേന്ദ്രമായ റോമാപട്ടണം അന്യായമായ അധികമങ്ങളാല്‍ മുറിപ്പെടുകയാണെന്നും, സാമ്പത്തിക പരാധീനതയുടെ പേരില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ശൈലി സാമാന്യബുദ്ധിക്കു ചേരാത്തതാണെന്നും സംഭവത്തെ അപലപിച്ച ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ആഗോള സാമ്പത്തിക പ്രവര്‍ത്തനളുടെ സിരാകേന്ദ്രമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ഇറ്റിലി, സ്പെയിന്‍, സിഡ്നി എന്നിവിടങ്ങളില്‍ അന്നുതന്നെ അരങ്ങേറിയ അധിക്രമങ്ങള്‍.








All the contents on this site are copyrighted ©.