2011-10-18 18:41:37

സമാധാനത്തിന്‍റെ സംസ്ക്കാരം പടുത്തുയര്‍ത്തുക : ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി


18 ഒക്ടോബര്‍ 2011, റോം

സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും സംസ്ക്കാരത്തിനു രൂപം നല്‍കാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അക്രമവും അസഹിഷ്ണുതയും വര്‍ദ്ധിച്ചുവരുന്ന സമൂഹത്തില്‍ സമാധാനസ്ഥാപനത്തിനായി കത്തോലിക്കാസഭ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. സൗഹാര്‍ദ്ദത്തില്‍ അടിയുറച്ചുകൊണ്ട് എല്ലാവരുടേയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും പൊതുസ്ഥാപനങ്ങളും സമൂഹത്തിന് ആവശ്യമാണെന്ന ബോധ്യം യുവതലമുറയില്‍ വളര്‍ത്താന്‍ സഭ അശ്രാന്തം പരിശ്രമിക്കുകയാണ്. ജാതിമതഭേദമന്യേ എല്ലാവരും ഈ ലക്ഷൃബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാമൂഹ്യപുനരുദ്ധാരണം സാധ്യമാവുകയുള്ളൂവെന്നും എറണാകുളം – അങ്കമാലി അതിരൂപതാധ്യക്ഷന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി പറഞ്ഞു.







All the contents on this site are copyrighted ©.