2011-10-18 18:42:21

തായ് ലാന്‍ഡില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം


18 ഒക്ടോബര്‍ 2011, ബാങ്കോക്ക്

രൂക്ഷമായ പ്രളയക്കെടുതി അനുഭവിക്കുന്ന തായ് ലാന്‍ഡില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസിന്‍റെ ദേശീയപ്രവര്‍ത്തകര്‍ അറിയിച്ചു. ശുദ്ധജലവും ഭക്ഷണവും മരുന്നുകളും ദുരിതബാധിത പ്രദേശങ്ങളിലേക്കെത്തിക്കാന്‍ ദേശീയ പ്രാദേശിക സാമൂഹ്യ സംഘടനകള്‍ക്കൊപ്പം കാരിത്താസ് പ്രവര്‍ത്തിക്കുകയാണ്. ഏറ്റവും രൂക്ഷമായ കെടുതികളനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പൊതുകാര്യദര്‍ശി ഫാദര്‍ പൈറാത്ത് സ്രിപ്രാസെര്‍ത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കത്തോലിക്കാ വിദ്യാലയങ്ങളും ഇതര സ്ഥാപനങ്ങളും ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ബാങ്കോക്കിലെ നാക്കോന്‍ സവാന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫിബുല്‍ വിസിത്നോന്താചായ് അറിയിച്ചു.








All the contents on this site are copyrighted ©.