2011-10-18 18:42:45

തടവുകാരുടെ കൈമാറ്റം ഇസ്രായേല്‍ - പലസ്തീന്‍ ബന്ധത്തിന് പ്രത്യാശ ബാന്‍കി മൂണ്‍


18 ഒക്ടോബര്‍ 2011, ജനീവ
ഇസ്രായേല്‍ സൈനീകന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിനു പകരമായി ആയിരത്തോളം പലസ്തീന്‍ തടവുകാരെ വിട്ടയച്ച നടപടി സ്വാഗതാര്‍ഹമെന്ന് ബാന്‍ കി മൂണ്‍. പതിനെട്ടാം തിയതി ചൊവ്വാഴ്ച ഗിലാദ് ഷാലിത്ത് ഇസ്രായേലില്‍ തിരിച്ചെത്തി. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സഹകരണം ഇനിയും ക്രിയാത്മകമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുരാജ്യങ്ങളുടേയും സഹവര്‍ത്തിത്വം ജനങ്ങളില്‍ സമാധാനവും സുരക്ഷിതത്വും വളര്‍ത്തുമെന്നും ഐക്യരാഷ്ട്രസംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. മധ്യപൂര്‍വ്വ ദേശത്തെ സംഘര്‍ഷാവസ്ഥയ്ക്കു അയവുവരുത്താനും ഈ നടപടി സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.