2011-10-15 10:03:40

ഹൊന്‍ഡൂറാസ് പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.


14 ഒക്ടോബര്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മധ്യ അമേരിക്കന്‍ രാജ്യമായ ഹൊന്‍ഡൂറാസിലെ പ്രസിഡന്‍റ് പൊര്‍ഫിറിയോ ലോബോ സോസായുമായി കൂടിക്കാഴ്ച്ച നടത്തി. പതിമൂന്നാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെത്തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ, വിദേശകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരെയും പ്രസിഡന്‍റ് ലോബോ സോസ സന്ദര്‍ശിച്ചു. വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷാരംഗത്തും കത്തോലിക്കാസഭ നല്‍കുന്ന സേവനങ്ങള‍െക്കുറിച്ച് സന്ദര്‍ശനവേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അനുരഞ്ജനവും ഐക്യദാര്‍ഡ്യവും സമാധാനവും അന്നാട്ടില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.