2011-10-14 18:08:04

കാലത്തിന്‍റെ വെല്ലുവിളികള്‍ക്കെതിരേ സഭ ഒരുമിച്ചു നില്‍ക്കണം: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


14 ഒക്ടോബര്‍ 2011, ഡല്‍ഹി

കത്തോലിക്കാസഭ കാലത്തിന്‍റെ വെല്ലുവിളികളെ ഒരുമയില്‍ നേരിടണമെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഡല്‍ഹിയില്‍ പ്രസ്താവിച്ചു. ദേശീയ മെത്രാന്‍ സമിതിയുടെ കമ്മീഷനുകളുടെ കാര്യദര്‍ശികളുടേയും പ്രാദേശീക മെത്രാന്‍സമിതികളുടെ ഉപകാര്യദര്‍ശികളുടെയും ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ദേശീയ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷനും മുംബൈ അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. പ്രാദേശിക മെത്രാന്‍ സമിതികള്‍ പൊതുകാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടണമെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ സഭയുടെ വദനം സാമൂഹ്യജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്കു സാധിക്കണമെന്നും ഉത്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.