2011-10-14 18:07:24

കയ്റോ സംഘര്‍ഷത്തില്‍ ജറുസലേമിലെ സഭാപ്രതിനിധികള്‍ അനുശോചിച്ചു


14 ഒക്ടോബര്‍ 2011, ജറൂസലേം

ഈജിപ്തിന്‍റെ തലസ്ഥാനമായ കയ്റോയില്‍ ഞായറാഴ്ച സുരക്ഷാ സൈന്യവും കോപ്ടിക് ക്രൈസ്തവരും തമ്മിലുണ്ടായ ആക്രമണങ്ങള്‍ക്കിരകളായവര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും ജറൂസലേമിലെ ക്രൈസ്തവസഭകളുടെ മേലധികാരികള്‍ അനുശോചനം അറിയിച്ചു. സനാതന മൂല്യങ്ങളായ അനുരജ്ഞനത്തിന്‍റേയും ക്ഷമയുടേയും ഉപവിയുടേയും പാതയില്‍ മുന്നേറിക്കൊണ്ട് എല്ലാവരുടേയും സമത്വവും സുരക്ഷയും ഉറപ്പുവരുത്തുന്ന സാമൂഹ്യഘടനയക്ക് രൂപം നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ജറൂസലേമിലെ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്‍മാര്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.