2011-10-13 18:21:55

‘ദോമൂസ് ഓസ്ട്രേലിയ’
തീര്‍ത്ഥാടകര്‍ക്കൊരു ഭവനം


13 ഒക്ടോബര്‍ 2011, റോം
ഓസ്ട്രേലിയന്‍ സഭയുടെ റോമിലെ തീര്‍ത്ഥാടകര്‍ക്കായുള്ള പുതിയ മന്ദിരം
മാര്‍പാപ്പ ആശിര്‍വ്വദിച്ച് ഉദ്ഘാടനംചെയ്യും. ഒക്ടോബര്‍ 19-ാം തിയതി ബുധനാഴ്ച വൈകുന്നരം 5 മണിക്ക് മാര്‍പാപ്പ ആശിര്‍വ്വദിക്കുന്ന ‘ദോമൂസ് ഓസ്ട്രേലിയ’ എന്ന തീര്‍ത്ഥാടകര്‍ക്കായുള്ള മന്ദിരം ഓസ്ട്രേലിയായിലെ കത്തോലിക്കാ സഭയുടെ റോമിലെ പ്രഥമ സ്ഥാപനമാണ്. നൂറോളം തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യങ്ങളും മനോഹരമായ ഒരു ദേവാലയവും ഈ മന്ദരത്തിലുണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം അവിടത്തെ ദേവാലയത്തില്‍ പൊതുജനങ്ങള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ അനുദിനം ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്നും മന്ദിരത്തിന്‍റെ സൂത്രധാരനും സിഡ്നി രൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ പേല്‍ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.
അനുവര്‍ഷം 60,000ത്തില്‍പ്പരം ഓര്‍സ്ട്രേലിയന്‍ വിശ്വാസികള്‍ നിത്യനഗരമായ വത്തിക്കാനില്‍ എത്തുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

റോമിലെത്തുന്ന ഓസ്ട്രേലിയായിലെ തീര്‍ത്ഥാടകര്‍ക്ക് ഒരു മന്ദിരം ഒരുക്കുകയെന്ന സിഡ്നിയിലെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്ലിന്‍റെ ചിരകാല സ്വപ്നം ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്.
കര്‍ദ്ദിനാള്‍ പേല്‍ താല്പര്യമെടുത്താണ് മാരിസ്റ്റ് സന്യാസികളുടെ റോമാപട്ടണത്തിന്‍റെ ഹൃദഭാഗത്തുള്ള പുരാതനമായ ഈ ഭവനം ഓസ്ട്രേലിയായിലെ ദേശീയ മെത്രാന്‍ സമിതിയുടെ പേരില്‍ വാങ്ങിയത്.








All the contents on this site are copyrighted ©.