2011-10-13 19:26:35

വികസനത്തിന്‍റെ
മാനദണ്ഡം മനുഷ്യാന്തസ്സ്


13 ഒക്ടോബര്‍ 2011, മെക്സിക്കോ
ആധുനീക വിവര സാങ്കേതികതയുടെയും പുരോഗതിയുടെയും മാനദണ്ഡം മനുഷ്യാന്തസ്സായിരിക്കണെന്ന് ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ മരീയ ചേല്ലി,
സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു.

ഒക്ടോബര്‍ 12-ാം തിയതി മെക്സിക്കോയില്‍‍ സമ്മേളിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ 21-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി. സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുള്ള അജപാലന ശുശ്രൂഷകളാണെന്നും, യഥാര്‍ത്ഥത്തില്‍ അത് ആശയവിനിമയത്തിന്‍റെ മനോഹരമായ മേഖലയാണെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി പ്രസ്താവിച്ചു.
അനുദിന ജീവിത ചുറ്റുപാടുകളില്‍ ക്രൈസ്തവ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ആന്തരീക ചൈതന്യം സഹോദരങ്ങളോടുള്ള പരസ്പര ആദരവിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ശൈലിയില്‍ ജീവിക്കുന്നത് ആശയവിനിമയത്തിന്‍റെ സ്വഭാവമാണെന്നും ആര്‍ച്ചുബിഷ്പ്പ് ചേല്ലി ഉദ്ബോധിപ്പിച്ചു.
‘സത്യവും പ്രഘോഷണവും ജീവിതത്തിന്‍റെ ആധികാരികതയും ഈ ഡിജിറ്റള്‍ യുഗത്തില്‍,’ - എന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2011-ാമാണ്ടിലെ മാധ്യമദിന സന്ദേശത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷ്പ്പ് ചേല്ലി.








All the contents on this site are copyrighted ©.